Posted On
date_range Updated On
date_range പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് പാഞ്ഞു കയറി കാർ ഇടിച്ചു തെറിപ്പിച്ചു; പൊലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ല
കണ്ണൂർ: പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് പാഞ്ഞു കയറി ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് രാവിലെ കലക്ടറേറ്റിനെ സമീപത്തെ കാൾടെക്സ് ജംങ്ഷനിലാണ് സംഭവം.
കണ്ണൂർ എ.ആർ ക്യാമ്പിലെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് ബാരിക്കേഡ് തകർത്ത് ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനം നിറക്കുന്ന മെഷീൻ തകർന്നു.
ജീപ്പിന്‍റെ ജോയിന്‍റ് തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തിൽ ആളപായമോ പരിക്കോയില്ല.
അതേസമയം, തുരുമ്പെടുത്ത നിലയിലുള്ള പൊലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്നാണ് വിവരം. പ്ലാസ്റ്റിക് കയർ കൊണ്ട് ജീപ്പിന്‍റെ ബമ്പർ കെട്ടിവച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.