തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് സമുഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്കെതിരെ ബെന്നി ബെഹനാൻ എം.പി. സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്.പാർട്ടി ഹൈക്കമാൻഡ് ആണ് തീരുമാനിക്കുകയെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ ചർച്ച ഒഴിവാക്കണം. ഇത്തരം ചർച്ചകൾ വേദനാജനകമാണ്. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടത്. ഇതു സംബന്ധിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ചർച്ചകൾ അവസാനിപ്പിക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകത്തതുകൊണ്ടാണ് ഹൈക്കമാൻഡിന് കത്തുനൽകിയത്. ആരെയും വ്യക്തിപരമായി പരാമർശിച്ചിട്ടില്ല.
കുറേ ആളുകൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവർക്ക് കോൺഗ്രസ് നന്നാകുക എന്നുള്ളതല്ല. അവർക്ക് അവരുടേതായ വാർത്തകളും റീലും വരുത്തിക്കൊണ്ടിരിക്കണം.അത് ശരിയല്ല. മുഖ്യമന്ത്രിയെ തീരുമാനിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ച ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാൻ ശ്രമിച്ച ജനങ്ങളുടെ മനസ്സിൽ വലിയ വേദനയും പ്രയാസവും ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന കാര്യം മനസ്സിലാക്കാതെയുള്ള പ്രവർത്തനങ്ങൾ ഹൃദയഭേദകമായ കാര്യമാണ്. വരാൻ പോകുന്ന വിജയത്തിന്റെ മഹത്വവും ശോഭയും കെടുത്തതാണ് ഇത്തരം ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.