Posted On
date_range Updated On
date_range വഴിയാത്രക്കാരിക്കും ഉടമക്കും വളർത്തുനായുടെ കടിയേറ്റു
മല്ലപ്പള്ളി: വഴിയാത്രക്കാരിക്കും ഉടമക്കും വളര്‍ത്തുനായുടെ കടിയേറ്റു. വഴിയാത്രക്കാരി പെരുമ്പെട്ടി കൃഷ്ണകൃപയില്‍ പുഷ്പകുമാരി (52), വാടകവീട്ടില്‍ താമസിക്കുന്ന മഴവഞ്ചേരില്‍ രേഷ്മ (22) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരും ആശുപത്രിയിലെത്തി വാക്‌സിന്‍ എടുത്തു.
രേഷ്മയുടെ വീടിന് സമീപമായിരുന്നു സംഭവം. പാൽ കൊടുത്തു മടങ്ങുകയായിരുന്ന പുഷ്പകുമാരിക്കാണ് രേഷ്മയുടെ വീട്ടിലെ നായുടെ കടിയേറ്റത്. തുടര്‍ന്ന് നായെ പിടിക്കാൻ ശ്രമിച്ച രേഷ്മയെയും കടിക്കുകയായിരുന്നു. പുഷ്പകുമാരി തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയും രേഷ്മ കൊറ്റനാട് പി.എച്ച്.സിയില്‍ എത്തിയും പ്രതിരോധ കുത്തിവെപ്പെടുത്തു. കോന്നിയില്‍നിന്ന് എത്തിയ മൃഗസ്നേഹികൾ നായെ പിടികൂടി കൂട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.