പുതിയ സംസ്ഥാന പൊലീസ് മേധാവി വെളളിയാഴ്ച വൈകീട്ട് ചുമതലയേല്‍ക്കും

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വെളളിയാഴ്ച വൈകീട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും.

തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.

അതിനുശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കും. ചടങ്ങുകള്‍ വൈകീട്ട് 4.45 മുതല്‍ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ ഫേസ് ബുക്ക് പേജില്‍ തത്സമയം കാണാം. സ്ഥാനമൊഴിയുന്ന നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പൊലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെള്ളിയാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടക്കും. ഈ പരിപാടിയും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ ഫെസ് ബുക്ക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു. 

Tags:    
News Summary - The new state police chief will take charge on Friday evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.