യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു

തിരുവനന്തപുരം: യുവ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ജീവൻ സംരക്ഷിക്കുന്ന ഡോക്ടർമാരുടെ ജീവന് വിലയില്ലേ എന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഡോ. വന്ദനക്ക് അക്രമണങ്ങളെ തടയാനുള്ള എക്സിപീരിയൻസ് ഇല്ലായിരുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവ ദൗർഭ്യാഗകരമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.




 

 സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും, കൊല്ലത്ത് എസ്.പി ഓഫീസിലേക്കും, പത്തനംതിട്ട ജില്ലയിൽ മന്ത്രി വീണ ജോർജ്ജിൻ്റെ ഓഫീസിലേക്കും, എറണാകുളത്ത് കമീഷണർ ഓഫീസിലേക്കും, മലപ്പുറം, പാലക്കാട്, വയനാട്, കാസർകോട്,ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

Tags:    
News Summary - The murder of the young doctor; KSU said that the state-wide protest will be intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.