Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു
കാസർകോട് : ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പടന്ന എടച്ചാക്കൈയിലെ ഹോട്ടലിന്റെ പ്രധാന കവാടത്തിനു മുന്നിൽ വെച്ചാണ് സംഭവം.തളിപ്പറമ്പ് സ്വദേശി ആഷിക്കിന്റെതാണ് ബൈക്ക്. ബൈക്ക് ഏറെ സമയം വെയിലത്ത് ആയിരുന്നു നിർത്തിയിട്ടിരുന്നത്.
സഹോദരനും സുഹൃത്തും ഹോട്ടലിന്റെ പാർക്കിങ്ങിൽ ബൈക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ കയറി പുറത്തിറങ്ങവേയാണ് ബൈക്കിൽ നിന്നും തീ ഉയർന്നത്. ബൈക്ക് നിർത്തി ഇറങ്ങുമ്പോഴേക്കും തീ പടർന്നു. തൃക്കരിപ്പൂരിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.