മകളെ കൊന്ന്​ അമ്മ കിണറ്റിൽ ചാടി

കോട്ടയം: മകളെ കൊന്ന്​ അമ്മ കിണറ്റിൽ ചാടി. കൂട്ടിക്കൽ ചപ്പാത്ത് കടവുകര കൊപ്ലിയിൽ ഷമീറിൻ്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ലൈജീനയുടെ ഭർത്താവ് വിദേശത്താണ്.

ലൈജീനയും മകൾ ഷംനയും തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. രാവിലെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഇവരെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ കുട്ടിയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ പന്ത്രണ്ട് വയസുകാരിയായ ഷംനയെ കണ്ടെത്തി.

ആത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷമാണ് ലൈജീന ആത്മഹത്യാ ശ്രമം നടത്തിയത്. ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പറയുന്നു.

Tags:    
News Summary - The mother killed her daughter and jumped into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.