കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതിയയാളെ വിദഗ്ധമായി പൊലീസ് കുടുക്കി. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തുടർന്ന് പൊലീസ് സേവ്യറിനെ വിളിച്ചുവരുത്തി. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞത്.
എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചില്ല. ഒടുവിൽ കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ സേവ്യർ കുടുങ്ങി. പരിശോധനയിൽ സേവ്യറിന്റെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നാണെന്ന് സ്ഥിരീകരിച്ചു.
ജോണി എന്ന ജോസഫ് ജോണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ജോണിന്റെ പേരിൽ കത്തെഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടക്കം മുതലേ സേവ്യർ പൊലീസിന്റെ റഡാറിനകത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.