Posted On
date_range Updated On
date_range ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ
നെടുമ്പാശ്ശേരി: ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ പ്രവാസി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ.
ചൊവ്വാഴ്ച രാത്രി സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്.
ഇയാളുടെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ഭാരം കുറക്കണമെന്ന് ജീവനക്കാർ പറഞ്ഞപ്പോഴാണ് ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തേണ്ടിവന്നതിനാൽ ഒരു മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വർഷങ്ങളായി ദുബൈയിൽ താമസിക്കുന്നയാളാണ് രാകേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.