Posted On
date_range Updated On
date_range പഴകിയ പച്ചക്കറി നൽകിയത് ചോദ്യം ചെയ്ത ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ
കരുനാഗപ്പള്ളി: പഴകിയ പച്ചക്കറികൾ നൽകിയത് ചേദ്യം ചെയ്തതിന് ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പച്ചക്കറി വ്യാപാരി പൊലീസ് പിടിയിലായി. തഴവ ഗ്രീൻവില്ലയിൽ സജി (58) ആണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചായത്ത് ഓഫിസിന് സമീപം പ്രതി നടത്തുന്ന പച്ചക്കറി കടയിൽ നിന്ന് പച്ചകറി കിറ്റ് വാങ്ങിയ തൊടിയുർ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മർദ്ദനവും ഇരുമ്പ് വടിക്ക് തലക്കടിയുമേറ്റത്.
പ്രതി വിൽപ്പന നടത്തിയ പച്ചക്കറി കിറ്റിൽ പഴകിയ പച്ചക്കറികൾ ഉണ്ടെന്ന് പറഞ്ഞതോടെയാണ് പ്രതി അക്രമാസക്തനായി ആക്രമിക്കുകയും കടയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടിയെടുത്ത് ഇരുവരുടെയും തലക്കടിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.