അറസ്റ്റിലായ ഷഫീർ

എ.ടി.എം തകർത്ത കേസിലെ മുഖ്യപ്രതി പിടിയിൽ

കൊച്ചി: പനമ്പള്ളിനഗറിൽ മനോരമ ജങ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എം തകർത്ത് മോഷണത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ഷഫീറാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മോഷണശ്രമം. എ.ടി.എം കൗണ്ടറിനുള്ളിൽ കടന്ന രണ്ട് പ്രതികൾ മെഷീൻ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ബാങ്കിന്‍റെ മുംബൈയിലുള്ള കൺട്രോൾ റൂമിൽ അലർട്ട് ലഭിച്ചതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്ത് എത്തിയതോടെ പ്രതികൾ കടന്നുകളഞ്ഞു. മെഷീൻ പകുതി തകർത്ത നിലയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ ഇതേ എ.ടി.എമ്മിൽ ഉപയോഗിച്ച കാർഡിന്‍റെ വിവരങ്ങൾ ലഭിച്ചു. അത് പ്രതികളിലേക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു.


Tags:    
News Summary - The main suspect in ATM theft was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.