പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ യാത്രയയപ്പ് ആഘോഷത്തിനായി വാടകക്കെടുത്ത ആഢംബര വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
ചൊവ്വാഴ്ച ചാലിശ്ശേരി കവുക്കോട് കുളത്താണി അമ്പലത്തിന് സമീപമായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ച് തകർത്ത് മറിയുകയായിരുന്നു. അപകട സമയത്ത് അഞ്ച് വിദ്യാർഥികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽ വാഹനം പൂർണമായി തകർന്നു. പാതയിൽ ഗതാഗത തടസ്സവും ഉണ്ടായി വാഹനം ക്രയിൻ ഉപയോഗിച്ച് മാറ്റി. ചാലിശ്ശേരി പൊലീസ് തുടർനടപടി സ്വീകരിച്ചു. വാഹനമോടിച്ച വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.