ലോകായുക്ത വിധി യുക്തിഭദ്രമല്ല, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു- ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് അനുകൂലമായ വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രി സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയെന്നതടക്കമുള്ള വാദങ്ങൾ 100% വസ്തുതാപരമാണ്. ലോകായുക്തയെ അല്ല വിധിയെയാണ് വിമർശിക്കുന്നത്. ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഇച്ഛാഭംഗമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഉന്നതവിദ്യഭ്യാസ ചരിത്രത്തിലാദ്യമായി ഒരു മന്ത്രി സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടുന്നു. ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വാദങ്ങള്‍ 100 ശതമാനം വസ്തുതാപരമാണ്. വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. 60 വയസുകഴിഞ്ഞ ഒരാള്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വിവാദമായ കണ്ണൂർ സർലകലാശാല വൈസ് ചാൻസലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് അനുകൂലമായാണ് ലോകായുക്ത വിധിച്ചത്. വി.സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത വിധിച്ചു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നതായി ലോകായുക്ത ചൂണ്ടിക്കാട്ടി. 

Tags:    
News Summary - The Lokayukta verdict is not logical, says Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.