മെഡിക്കൽ വിദ്യാർഥികളുടെ കത്ത് ചോർത്തി വിദ്വേഷ പ്രചാരണം

തിരുവനന്തപുരം: ഓപറേഷൻ തിയറ്ററിൽ തലമറയും വിധമുള്ള ശസ്ത്രക്രിയ വസ്ത്രം (സർജിക്കൽ ഹുഡ്) ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാർഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചോർത്തി വിദ്വേഷ പ്രചാരണം. വിദ്യാർഥികളിൽനിന്ന് പ്രിൻസിപ്പൽ ഒപ്പിട്ടുവാങ്ങിയ കത്ത് സംഘ് പരിവാർ പ്രൊഫൈലുകൾ വഴിയാണ് ദുഷ്പ്രചാരണ സ്വഭാവത്തിൽ ആദ്യം പുറത്തുവന്നത്. പിന്നാലെ ദേശീയമാധ്യമങ്ങളും ദുരുദ്ദേശ്യത്തോടെ വാർത്ത നൽകിത്തുടങ്ങുകയും പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു.

വിവിധ ബാച്ചുകളിൽ പഠിക്കുന്ന ഏഴ് എം.ബി.ബി.എസ് വിദ്യാർഥികളാണ് സർജിക്കൽ ഹുഡും കൈ നീളമുള്ള ജാക്കറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. ഏഴുപേരും പേരെഴുതി കത്തിൽ ഒപ്പിട്ടിരുന്നു. നിലവിലെ പ്രോട്ടോകോൾ വിശദീകരിച്ചശേഷം, കമ്മിറ്റിയെ നിയോഗിച്ച് വിഷയം പരിശോധിച്ച് തീരുമാനിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സർജന്മാരുടെയും ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തിൽ അപേക്ഷ ചർച്ച ചെയ്യുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. തികച്ചും വ്യക്തിപരമായും രഹസ്യ സ്വഭാവത്തിലും നൽകിയ ഈ കത്താണ് ദുരുദ്ദേശ്യത്തോടെ സംഘ്പരിവാർ പ്രൊഫൈലുകൾക്ക് ചോർത്തി നൽകിയത്.

പ്രിൻസിപ്പലിന്‍റെ ഒപ്പടക്കമുള്ള കത്തായതിനൽ പ്രിൻസിപ്പൽ ഓഫിസിൽനിന്നാണ് ചോർന്നതെന്ന് വ്യക്തമാണ്. ബി.ജെ.പി പ്രവർത്തകരടക്കം വലിയ വിമർശനത്തോടെയാണ് കത്ത് പ്രചരിപ്പിച്ചത്.

സ്വന്തം ആവശ്യങ്ങളും പ്രശ്നങ്ങളും തുറന്ന് പറഞ്ഞ് പ്രിൻസിപ്പൽ ഓഫിസിനെ സമീപിക്കാനുള്ള വിദ്യാർഥികളുടെ ആത്മവിശ്വാസത്തിനുതന്നെ വിള്ളൽ വീണിരിക്കുകയാണെന്ന് മെഡിക്കൽ കോളജ് യൂനിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. കൃത്യമായ സ്ഥാപിത താൽപര്യമാണ് കത്ത് പ്രചരിപ്പിച്ചവർക്കുള്ളത്.

വിദ്യാർഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും വർഗീയത പരത്തുന്നതുമായ സംഭവത്തിൽ കൃത്യമായ നടപടിയെടുക്കണമെന്നും കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്ത് വലിയ പ്രശ്നത്തിലേക്കെത്തിച്ചയാളെ കണ്ടെത്തി ശിക്ഷനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അന്വേഷണമാവശ്യപ്പെട്ട് യൂനിയൻ പൊലീസിനെ സമീപിച്ചെങ്കിലും പ്രിൻസിപ്പലിന്‍റെ ഒപ്പുള്ള കത്തായതിനാൽ അവരാണ് പരാതി നൽകേണ്ടതെന്നാണ് പൊലീസ് നിലപാട്. 

ഇസ്​ലാമോഫോബിയ പടർത്താനുള്ള ശ്രമം -എസ്​.എഫ്​.​ഐ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്​ ന​ൽ​കി​യ ക​ത്ത്​ ചോ​ർ​ത്തി​യ​ത്​ ഇ​സ്​​ലാ​മോ​ഫോ​ബി​യ​യും വ​ർ​ഗീ​യ​ത​യും ക​ല​ർ​ത്തി കേ​ര​ള​ത്തെ​യാ​കെ വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​യി കാ​ണ​ണ​മെ​ന്ന്​ എ​സ്.​എ​ഫ്.​ഐ. വി​ദ്യാ​ർ​ഥി​ക​ൾ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ൽ​കി​യ തി​ക​ച്ചും ര​ഹ​സ്യാ​ത്മ​ക​മാ​യ ക​ത്ത് അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന്​ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ ബി.​ജെ.​പി വ​ക്താ​വി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ പു​റ​ത്തു വ​ന്ന സാ​ഹ​ച​ര്യം വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ൽ ഏ​റ്റ ക​ടു​ത്ത പ്ര​ഹ​ര​മാ​ണ്.

ക​ത്ത് ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഒ​രു​ത​രം വ്യ​ക്തി​ഹ​ത്യ​ക്കോ മ​റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കോ വ​ഴി​യൊ​രു​ക്കാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണും​വ​രെ ഈ ​നി​ല​പാ​ടി​ൽ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പൂ​ർ​ണ പി​ന്തു​ണ​യോ​ടെ നി​ല​കൊ​ള്ളു​മെ​ന്ന്​ അ​വ​ർ വ്യ​ക്ത​മാ​ക്കി.

ചോ​ർ​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന്​ അ​റി​യി​ല്ല, അ​ന്വേ​ഷി​ക്കും -പ്രി​ൻ​സി​പ്പ​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ ത​നി​ക്ക്​ ന​ൽ​കി​യ ക​ത്ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചോ​ർ​ന്ന​ത്​​ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ന​റ്റ്​ മോ​റി​സ്. എ​ങ്ങ​നെ​യാ​ണ്​ പു​റ​ത്തു​​പോ​യ​തെ​ന്ന്​ അ​റി​യി​ല്ല. ഓ​ഫി​സി​ൽ ഒ​രു​പാ​ട്​ പേ​രു​ണ്ട്. ക​ത്ത്​ ചോ​ർ​ന്ന​തി​നെ കു​റി​ച്ച്​ താ​ൻ നേ​രി​ട്ടാ​ണ്​ ​ അ​ന്വേ​ഷി​ക്കു​ക. ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ നീ​ള​ൻ കൈ​യു​ള്ള കോ​ട്ട്​ ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കു​റ​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ ത​ന്നി​രു​ന്നു. നീ​ള​ൻ കൈ ​ഇ​ട്ടാ​ൽ രോ​ഗീ​പ​രി​ച​ര​ണ​ത്തെ ബാ​ധി​ക്കും. ഇ​ൻ​ഫെ​ക്​​ഷ​ൻ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യം വി​ദ്യാ​ർ​ഥി​ക​ളോ​ട്​ പ​റ​ഞ്ഞു. പി​ന്തു​ട​രു​ന്ന സം​വി​ധാ​ന​​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ങ്കി​ലും ആ​വ​ശ്യം ച​ർ​ച്ച​ക്ക്​ വെ​ക്കാ​മെ​ന്നും ക​മ്മി​റ്റി ചേ​ർ​ന്ന്​ തീ​രു​മാ​നി​ക്കാ​മെ​ന്നും അ​വ​രോ​ട്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നും പ്രി​ൻ​സി​പ്പ​ൽ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

  

Tags:    
News Summary - The letter of the medical students was leaked and the hate campaign started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.