വിദ്യാർഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

അടിമാലി: വിദ്യാർഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനിയെ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തുനിന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു. വെള്ളത്തൂവല്‍ മങ്കടവ് പോത്താനികാട്ട് വീട്ടില്‍ നോബിള്‍ ബേബിയെയാണ് (31) അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മങ്കടവ് പെരുമാപ്പറമ്പില്‍ ഷൈബി തോമസാണ്( 44) രക്ഷപ്പെട്ടത്.

മങ്കടവ് കര്‍മല്‍ മാത സ്‌കൂളിനു സമീപം തേക്കിന്‍ തോട്ടത്തില്‍നിന്നാണ് ഇവരെ 1.121 കിലോ കഞ്ചാവുമായി പിടികൂടിയത്. സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെ സ്‌കൂളും പരിസരവും നാര്‍കോട്ടിക് സ്‌ക്വാഡ് നിരീക്ഷണത്തിലായിരുന്നു. അടിമാലി, കൂമ്പന്‍പാറ, മാങ്കടവ്, ഓടക്കാസിറ്റി പ്രദേശങ്ങളില്‍ വിദ്യാർഥികള്‍ക്കടക്കം കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷൈബി തോമസിനായി അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി നോബിള്‍ അടിമാലിയില്‍ ഓട്ടോ ഡ്രൈവറാണ്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എന്‍. സിജുമോന്‍, അനൂപ് തോമസ്, ആര്‍. മണികണ്ഠന്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എസ്. അസീസ്, എം.സി. അനില്‍ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Tags:    
News Summary - The leader of the group that delivers cannabis to the students has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.