കാലടി: അധ്യാപക നിയമനത്തിൽ ഒരു ഉദ്യോഗാർഥിക്കുവേണ്ടിയും ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ചിലർ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്. 2019 ആഗസ്റ്റ് 31ലെ വിജ്ഞാപന പ്രകാരം വിവിധ പഠന വകുപ്പുകളിലേക്ക് അസി. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.
അക്കാദമിക് കൗൺസിലും സിൻഡിക്കേറ്റും ഇൻഡക്സ് മാർക്കിെൻറ കട്ട് ഓഫ് ജനറൽ വിഭാഗത്തിന് 60 ഉം, എസ്.സി/എസ്.ടിക്ക് 55 ഉം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഇതര സർവകലാശാലകളുടെ കട്ട് ഓഫ് മാർക്കിലും കൂടുതലാണ്. ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യാൻ സ്വീകരിച്ച മാനദണ്ഡമായ ഇൻഡക്സ് മാർക്ക് അഭിമുഖത്തിന് ബാധകമല്ല. ഓരോ ഉദ്യോഗാർഥിയുടെയും അഭിമുഖം കഴിയുമ്പോൾതന്നെ അവരുടെ മാർക്ക് രേഖപ്പെടുത്തുകയും ഇൻറർവ്യൂവിെൻറ അവസാനം ഓരോ ഉദ്യോഗാർഥിയുടെ പേരും ഒാരോ ഘടകത്തിനും നൽകിയ മാർക്കും ആകെ മാർക്കും സ്വന്തം കൈപ്പടയിൽ വെട്ടും തിരുത്തും ഇല്ലാതെ ഒപ്പിട്ട് തിരികെ ഏൽപിക്കുകയുമാണ് ഇൻറർവ്യൂ ബോർഡ്അംഗം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് സമിതി ചെയർമാനായ വി.സിക്ക് മാർക്കിടാനുള്ള അവകാശം വിനിയോഗിക്കുകയോ വിനിയോഗിക്കാതിരിക്കുകയോ ചെയ്യാം. ഇവിടെ വി.സി ആ അവകാശം ഉപയോഗിച്ചിട്ടില്ല. മറ്റ് അംഗങ്ങൾ ഇട്ട മാർക്കുകളുടെ ശരാശരി കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കി. സിൻഡിക്കേറ്റിെൻറ അംഗീകാരത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനത്തിന് ഉദ്യോഗാർഥികൾക്ക് മെമ്മോ നൽകുകയാണ് ചെയ്യുന്നത്. ഈ നടപടിക്രമങ്ങളാണ് എല്ലാ നിയമനത്തിലും പാലിച്ചിട്ടുള്ളതെന്നും വി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.