Posted On
date_range Updated On
date_range വള്ളം മറിഞ്ഞ് കടലിലായ തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: വള്ളം മറിഞ്ഞ് കടലിലായ തൊഴിലാളികളെ രക്ഷപ്പെടുത്തി. ജോൺ, റോഷൻ, വള്ളത്തിന്റെ ഉടമ വിജയൻ . എന്നിവരെ വളരെ സാഹസികമായി രക്ഷപെടുത്തിയത്. മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന 'കല്യാണിമാതാവ്' വള്ളം വെള്ളിയാഴ്ച പകൽ 11ഓടെയാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.
ബോട്ടിൽ പോയി അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും കോസ്റ്റൽ വാർഡൻമാരും ചേർന്നാണ് മൽസ്യത്തൊവഴിലാളികളെ രക്ഷിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.