നിയമസഭ അനിശ്ചിതകാലത്തേക്ക്​ പിരിഞ്ഞു

തിരുവനന്തപുരം: കെ-റെയിലുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ വോട്ട്​ ഓൺ അക്കൗണ്ടും ആറ്​ ധനവിനിയോഗ ബില്ലുകളും ചർച്ചയില്ലാതെ പാസാക്കി നിയമസഭയുടെ ബജറ്റ്​ സമ്മേളനം അനിശ്ചിതകാലത്തേക്ക്​ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ ശൂന്യവേള ഉൾപ്പെടെ അജണ്ടയിലെ മറ്റ്​ കാര്യപരിപാടികളൊക്കെ ഒഴിവാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ്​ സഭ പിരിഞ്ഞത്​. ഫെബ്രുവരി 18ന്​ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സഭ ആകെ 11 ദിവസമാണ്​ സമ്മേളിച്ചത്​.

ഈ സമ്മേളനകാലത്ത് ചട്ടം 50 പ്രകാരമുള്ള അഞ്ച്​​ നോട്ടീസാണ് സഭ മുമ്പാകെ വന്നത്. മാര്‍ച്ച് 14ന്​ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടീസിൽ രണ്ട്​​ മണിക്കൂര്‍ ചര്‍ച്ച നടന്നു. 894 രേഖകളും വിവിധ സഭാസമിതികളുടെ 44 റിപ്പോര്‍ട്ടുകളും മേശപ്പുറത്ത് ​െവച്ചു.

എൽ.ഐ.സി ഓഹരി വിറ്റഴിക്കുന്നതില്‍നിന്ന്​ കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിക്കുകയും സഭ ഐകകണ്​ഠ്യേന പാസാക്കുകയും ചെയ്തു. 

Tags:    
News Summary - The Kerala Assembly adjourned indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.