ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശൂർ: കല്ലൂരിൽ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പരിക്കേറ്റ ശേഷം തൊട്ടടുത്ത വീട്ടിലേക്കായിരുന്നു രക്തത്തിൽ മുങ്ങിയ ഗ്രേസി ഇറങ്ങിയോടിയത്. പിന്നീട് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഭാര്യയെ പരിക്കേൽപ്പിച്ച ശേഷം ബാബു തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പുതുക്കാട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ദമ്പതികളുടെ രണ്ടു മക്കളും വിദേശത്താണ്. 

Tags:    
News Summary - The husband committed suicide after slitting the throat of his sleeping wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.