Posted On
date_range Updated On
date_range കൂറ്റൻ മതിലിടിഞ്ഞ് വീണു; വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ തകർന്നു
നെടുമങ്ങാട്: കനത്ത മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീണ് വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർന്നു. രണ്ടു കാറും രണ്ടു ബൈക്കുമാണ് മണ്ണിനടിയിലായത്. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് സംഭവം.
മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തിൽ പി. പ്രതാപൻ നായരുടെ വീട്ടിലേക്കാണ് കൂറ്റൻ മതിലിടിഞ്ഞ് വീണത്. അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിങ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്. ഫോർഡ് ഫിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ, റോയൽ എൻഫീൽഡിൽഡ് ബൈക്കുകളും ആണ് അപകടത്തിൽപെട്ടത്.
ബൈക്കുകൾ പൂർണമായും മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്. മതിലിന്റെ മറ്റുള്ള ഭാഗം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. വീടും അപകട ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.