Posted On
date_range Updated On
date_range ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; സർക്കാറുമായുള്ള കൊമ്പുകോർക്കലിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. സർക്കാറുമായുള്ള കൊമ്പുകോർക്കലിനിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരിക്കുകയാണ്. എന്നാൽ, സി.പി.ഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രെൻറ വിയോഗത്തെ തുടർത്ത് നിർത്തിവെച്ച നവകേരള സദസ് ഇന്ന് ഉച്ചക്ക് രണ്ടിന് പുനരാരംഭിക്കും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്താന്‍ പങ്കെടുക്കാനിടയില്ല. ഇതെസമയം, പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവർണർ നടത്തുന്ന വിരുന്നിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.