മൃഗവേട്ട കേസിൽ കീഴടങ്ങിയ പ്രതികൾ വനം ഉദ്യോഗസ്ഥർക്കൊപ്പം
എടക്കര: മലാനെ വേട്ടയാടിയ കേസിൽ നാലുപേർ വനം ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങി. മുണ്ടേരി നാരങ്ങാപ്പൊയിൽ മച്ചിങ്ങൽ അബ്ദുൽ സലാം എന്ന ചെറിയാപ്പു (41), ചെറുതൊടിക സൈനുൽ ആബിദീൻ (37), കരുമാംപൊയിൽ സനൽ (40), മേലേ മുണ്ടേരി ചക്കുംതൊടിക സി.എം. അബ്ദുൽ സലാം (39) എന്നിവരാണ് വഴിക്കടവ് റേഞ്ച് ഓഫിസർ മുഹമ്മദ് നിഷാൽ പുളിക്കൽ മുമ്പാകെ ചൊവ്വാഴ്ച കീഴടങ്ങിയത്. രണ്ടാഴ്ച മുമ്പ് നാരാങ്ങാപ്പൊയിൽ വനമേഖലയിൽ െവച്ച് മലാനിനെ വേട്ടയാടിയ കേസിലാണ് ഇവർ കീഴടങ്ങിയത്.
ഡിസംബർ 30ന് പോത്തുകൽ പൊലീസ് ഇൻസ്പെക്ടർ കെ. ശംഭുനാഥിെൻറ നേതൃത്വത്തിൽ പൊലീസ് രാത്രി പട്രോളിങ് നടത്തുന്നതിനിടെ ചെമ്പൻകൊല്ലി സ്വദേശി പുളിക്കൽ മുഹമ്മദ് നിസാർ (33), കോടാലിപൊയിൽ പറയനങ്ങാടി പാമ്പോടൻ സുലൈമാൻ (60) എന്നിവർ നാടൻതോക്കുമായി പിടിയിലായിരുന്നു.
മുഹമ്മദ് നിസാർ നല്കിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ സംഘം രണ്ടാഴ്ച മുമ്പ് നാരങ്ങാപ്പൊയിൽ വെച്ച് മലാനെ വേട്ടയാടിയതായി വനം ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച ഇവർ പോത്തുകൽ ഫോറസ്റ്റ് ഓഫിസിൽ കീഴടങ്ങിയത്.
മലാനിെൻറ അവശിഷ്ടങ്ങൾ, മാംസം മുറിക്കാനുപയോഗിച്ച കത്തികൾ, പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, ഹെഡ്ലൈറ്റ്, മൂന്ന് തിരകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഥിരമായി മൃഗവേട്ട നടത്തുന്ന പ്രതികൾ ഇറച്ചി വിൽപനയും നടത്തുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തേ അറസ്റ്റിലായ സുലൈമാേൻറതാണ് പിടികൂടിയ തോക്ക്.
പിടികൂടിയ ദിവസം ദേഹാസ്വാസ്ഥ്യെത്ത തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുലൈമാൻ ഇപ്പോഴും ചികിത്സയിലാണ്. കണ്ടെടുത്ത മലാനിെൻറ അവശിഷ്ടങ്ങൾ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റേഞ്ച് ഓഫിസർക്ക് പുറമെ പോത്തുകൽ വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി. സലീം, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജനാർദനൻ, ബി.എഫ്.ഒമാരായ സന്തോഷ്, രമേശ്, സാജിത്, കെ. ഗിരീഷ് കുമാർ, രമേശ്ബാബു, മൈക്കിൾ, ഹരികൃഷ്ണൻ, അരുൺകുമാർ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.