മാതൃകയായി ആദ്യ പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013ലെ പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ (http://posh.wcd.kerala.gov.in) സജ്ജമായി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു.

പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനും സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതിനും ഇതിന്മേലുള്ള മേല്‍നോട്ട സംവിധാനത്തിനുമാണ് പോഷ് കംപ്ലയന്റ്‌സ് പോര്‍ട്ടല്‍ സജ്ജമാക്കിയതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ഥാപനങ്ങളുടെ കമ്മിറ്റികള്‍, മെമ്പര്‍മാര്‍, ഈ ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ ഈ പോര്‍ട്ടലില്‍ എല്ലാ സ്ഥാപനങ്ങളും അപ് ലോഡ് ചെയ്യേണ്ടതാണ്. 10 സ്ത്രീകളിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആക്ട് അനുസരിച്ചുള്ള ഇന്റേണല്‍ കംപ്ലയന്റ്‌സ് കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ നിലവില്‍ ഇന്റേണല്‍ കംപ്ലയന്റ്‌സ് കമ്മിറ്റികളില്ല എന്നുള്ളതും അതോടൊപ്പം തന്നെ ഈ സമിതികളും അവയുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കൃത്യമായ വിവര ശേഖരണം നടത്തുന്നതിനും സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണല്‍ കംപ്ലയന്റ്‌സ് കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും വകുപ്പിന് സാധിക്കും.

Tags:    
News Summary - The first Posh Compliant Portal as a model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.