ജയിലുകളിലെ ആദ്യ മാനസികാരോഗ്യ കേന്ദ്രം വിയ്യൂരിൽ തുറന്നു

തൃശൂർ: സംസ്ഥാനത്തെ ജയിലുകളിലെ ആദ്യ മാനസികാരോഗ്യ കേന്ദ്രം വിയ്യൂർ സെൻട്രൽ ജയിലിൽ തുറന്നു. ജില്ല നിയമസേവന അതോറിറ്റി സബ് ജഡ്ജി ടി. മഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു. ജയിൽ ഡി.ഐ.ജി പി. അജയകുമാർ മുഖ്യാതിഥിയായിരുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന തടവുകാരെ നിലവിൽ മെഡിക്കൽ കോളജിലെ തടവുകാരുടെ വാർഡിലോ മാനസികാരോഗ്യ കേന്ദ്രത്തിലെ തടവുകാരുടെ വാർഡുകളിലോ ആണ് പ്രവേശിപ്പിക്കുന്നത്.

2019ൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ആറ് തടവുകാർ സുരക്ഷ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത് വിവാദമായിരുന്നു. തുടർന്ന് ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രം ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത ജയിൽ വകുപ്പും ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പുകളും സർക്കാറിനെ അറിയിച്ചിരുന്നു.

Tags:    
News Summary - The first mental health center in prisons opened in Viyyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.