Posted On
date_range Updated On
date_range മകളെ കയറിപ്പിടിച്ച ബേക്കറി ഉടമയുടെ കട കത്തിച്ച് പിതാവ്
കൊച്ചി: കടയിൽ സാധനം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ കയറിപിടിച്ച ബേക്കറി ഉടമ പോക്‌സോ കേസിൽ അറസ്‌റ്റിൽ. ചേരാനെല്ലൂർ വിഷ്‌ണുപുരത്താണ് സംഭവം. ചേരാനെല്ലൂർ വിഷ്‌ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) ചേരാനെല്ലൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവം അറിഞ്ഞെത്തി പെൺകുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു. ഇതോടെ ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തു.
വൈകിട്ട് നാലോടെ ബേക്കറിയിലെത്തിയ പെൺകുട്ടിയെ ബാബുരാജ് കയറിപിടിക്കുകയായിരുന്നുവെന്ന് ചേരാനെല്ലൂർ പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ പെൺകുട്ടിയുടെ അച്ഛൻ വിഷ്‌ണുപുരം ജങ്‌ഷനിലുള്ള കണ്ണൻ ബേക്കറിയിലെത്തി രാത്രി എട്ടോടെയാണ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. ബേക്കറി ഭാഗമികമായി കത്തിയിട്ടുണ്ട്. ബാബുരാജിനെയും പെൺകുട്ടിയുടെ അച്ഛനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.