കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചുമതല ഏറ്റെടുക്കുവാൻ ഇരിക്കേ, കളമശേരി മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60)യാണ് മരിച്ചത്.

ഒരു മാസത്തിലേറെയായിപ്രമേഹരോഗത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.കൂടാതെ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യനില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു.

മൃതദേഹം രാവിലെ 10ന് കളമശേരി മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വച്ച ശേഷംവൈകിട്ട്, പത്തനാട് മുണ്ടത്താനുള്ള കുടുംബ വീട്ടിൽ സംസ്കരിക്കും. ഭാര്യ. ഡോ. ലത (അനസ്തേഷ്യാവിഭാഗം ആലപ്പുഴ മെഡിക്കൽ കോളജ്) മകൻ. ഡോ. ദീപക് ബാബു

Tags:    
News Summary - The doctor died of Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.