മുന്‍മന്ത്രിക്ക് ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം റദ്ദാക്കി

അടിമാലി: മുന്‍ മന്ത്രിക്ക് ഭൂമി വിട്ടുനൽകാൻ അടിമാലി പഞ്ചായത്ത് മുൻ ഭരണസമിതി എടുത്ത തീരുമാനം റദ്ദാക്കി. ബുധനാഴ്ച ചേർന്ന കമ്മിറ്റിയിൽ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് മാർച്ചിൽ എടുത്ത തീരുമാനം റദ്ദാക്കിയത്.1988ല്‍ അടിമാലി പഞ്ചായത്ത് മുന്‍ മന്ത്രി ടി.യു. കുരുവിളയില്‍നിന്ന് 1.5 ഏക്കര്‍ സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. ഇതിൽ ത‍‍െൻറ 18.5 സെന്‍റ് അധികമായി വന്നെന്നും അത് തിരികെ വേണമെന്നുമായിരുന്നു കുരുവിളയുടെ ആവശ്യം.

ഇതിനോട് ചേര്‍ന്ന് കുരുവിളയ്ക്ക് വേറെയും ഭൂമിയുണ്ട്. ഈ ഭൂമി അളക്കുന്നതിന് പകരം പഞ്ചായത്തിന് അളന്ന് നല്‍കിയ ഭൂമി തിരിച്ച് ആവശ്യപ്പെടുന്നത് ദുരുദ്ദേശ്യപരമാണെന്ന് കമ്മിറ്റി വിലയിരുത്തി.മാത്രമല്ല പട്ടയത്തില്‍ പുറമ്പോക്ക് പഞ്ചായത്തിന് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭൂമി വാങ്ങിയപ്പോള്‍ ഇതില്‍ 35 സെന്റ് സ്ഥലം ബസ്സ്റ്റാൻഡ് ആവശ്യത്തിന് മാത്രമായി ഉപയോഗിക്കണമെന്ന തീരുമാനവും ഉണ്ടായിരുന്നു.വിവരാവകാശ പ്രവർത്തകൻ ഇത് സംബന്ധിച്ച രേഖ എടുത്തതോടെയാണ് ഭൂമി കുംഭകോണത്തി‍െൻറ വിവരം പുറത്തായത്. സംഭവം വിജിലൻസ് കോടതിയും പരിഗണിച്ചിട്ടുണ്ട്.

Tags:    
News Summary - The decision to release the land to the former minister was cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.