കോടഞ്ചേരി: തുഷാരഗിരി പാലത്തിൽ തലയും ഉടലും വേർപെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളി മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45)ആണ് മരണപ്പെട്ടത്.കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആർച്ച് പാലത്തിന്റെ കൈവരിയിൽ കയർ ബന്ധിച്ച് കഴുത്തിൽ കെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിലേക്ക് വീണതായാണ് നിഗമനം.
മൃതദേഹത്തിന്റെ തല കയറിൽ മുറുകി കുടുങ്ങിയ നിലയിലും, ശരീരം അറ്റു പാലത്തിന് താഴെ വീണുകിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. ബുധനാഴ്ച രാവിലെ തുഷാരഗിരിയിൽ എത്തിയ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോടഞ്ചേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.