representational image
കുമളി: അമ്മയെ പരിപാലിക്കാതെ അവഗണിച്ച സംഭവത്തിൽ ജീവനക്കാരിയായ മകൾക്കെതിരെ പഞ്ചായത്ത് നടപടി. കുമളി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയും മരണപ്പെട്ട കുമളി സ്വദേശി അന്നക്കുട്ടി മാത്യുവിന്‍റെ മകളുമായ സിജിയെ ജോലിയിൽനിന്ന് നീക്കാൻ കുമളി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്‍റ് രജനി ബിജു അറിയിച്ചു.
വൃദ്ധയായ മാതാവിനെ അവഗണിക്കുകയും മരണപ്പെട്ടശേഷംപോലും അവഗണന തുടരുകയും ചെയ്ത മക്കളുടെ നടപടി വലിയ പ്രതിഷേധത്തിനിടയായതോടെയാണ് നടപടി.
കേരള ബാങ്ക് ജീവനക്കാരനായ മകൻ സജിക്കെതിരെയും അധികൃതർ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പൊലീസിൽനിന്ന് ബാങ്ക് റിപ്പോർട്ട് തേടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ തനിച്ച് താമസിച്ചിരുന്ന അന്നക്കുട്ടിയെ ഗുരുതരാസ്ഥയിലായതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചതും മരണപ്പെട്ടതും.
മക്കളുടെ നിസ്സഹകരണത്തിനിടെ കലക്ടറും സബ് കലക്ടറും നേരിട്ടെത്തി നാട്ടുകാരുടെയും പൊലീസിന്‍റെയും സഹകരണത്തോടെ കുമളി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.