ക്രൈംബ്രാഞ്ച് മൊഫിയയുടെ കൈയക്ഷരത്തിന്‍റെ സാമ്പ്ൾ ശേഖരിച്ചു

ആലുവ: മൊഫിയയുടെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ചയും വിവരങ്ങൾ ശേഖരിച്ചു. മൊഫിയയുടെ കൈയക്ഷരത്തിൻറെ സാമ്പിളാണ് ഡിവൈ.എസ്.പി രാജീവിന്‍റെ നേതൃത്വത്തിൽ ശേഖരിച്ചത്. ആത്മഹത്യ കുറിപ്പിന്‍റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പ്ൾ ശേഖരിച്ചത്.

കുറിപ്പ് മൊഫിയയുടേത് തന്നെയാണോയെന്ന് ഇതുവഴി ഉറപ്പാക്കും. മൊഫിയയുടെ മാതാപിതാക്കളിൽ നിന്ന്  സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ വേണ്ടിയാണിത്.

Tags:    
News Summary - The Crime Branch collected a sample of Mofia's handwriting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.