സിവിക്‌ ചന്ദ്രന്‌ ജാമ്യം നല്‍കിയുള്ള കോടതി പരാമർശം ആശങ്ക ഉയർത്തുന്നത്​ -സി.പി.എം

തിരുവനന്തപുരം: സിവിക്‌ ചന്ദ്രന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള കോടതി ഉത്തരവിലെ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ്‌ നല്‍കാന്‍ കോടതിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍, ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച്‌ നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌.

ഇത്തരം കേസുകളില്‍ കോടതി നടപടികൾ അതിജീവിതക്ക്‌ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്‌ കടകവിരുദ്ധവുമാണിത്‌.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്‌ ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണ്‌ വസ്‌ത്രധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടേറിയറ്റ്​ വ്യക്തമാക്കി.

Tags:    
News Summary - The court's reference to Civic Chandran's bail raises concerns says CPIM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.