കൊളത്തൂർ പുന്നകാട് ചായക്കടയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കത്തിനശിച്ച വസ്തുക്കൾ
കൊളത്തൂർ: കൊളത്തൂർ പുന്നക്കാട് ചായക്കടയിൽ പാചക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോൾ നേരത്തേതന്നെ ചോർച്ചയുണ്ടായിരുന്ന ഗ്യാസിന് തീപിടിക്കുകയായിരുന്നു. കൊളത്തൂർ പുന്നക്കാട് ചോലക്കൽ തൊടി ഉമ്മറിന്‍റെ ചായക്കടയിലാണ് സംഭവം. ഉമ്മറും ഭാര്യയും കടയിലുണ്ടായിരുന്നു. തീ പടർന്നതോടെ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.
കടയിലുണ്ടായിരുന്ന മൂന്ന് സിലിണ്ടറിൽ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചത്. കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. സമീപത്തുണ്ടായിരുന്ന വിറക്, റഫ്രിജറേറ്റർ, പാത്രങ്ങൾ മുതലായവ കത്തി വലിയ നാശനഷ്ടങ്ങളുണ്ടായി. ഒരു സിലിണ്ടറിൽ ഗ്യാസ് കുറവായതിനാൽ പൊട്ടിത്തെറിച്ചിട്ടില്ല.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പെരിന്തൽമണ്ണയിൽനിന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം എത്തിയാണ് തീ അണച്ചത്. പെരിന്തൽമണ്ണയിൽനിന്ന് സ്റ്റേഷൻ ഓഫിസർ ബാബുരാജ്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ വി. അബ്ദുൽ സലീം എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.