Posted On
date_range Updated On
date_range കോഴിക്കോട് മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; വാഹനങ്ങൾക്ക് കേടുപാട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഡെന്റൽ കോളജിനോട് ചേർന്ന സംരക്ഷണ ഭിത്തിയാണ് തിങ്കളാഴ്ച രാത്രി തകർന്ന് വീണത്. കല്ലുകൾ പതിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കാലപ്പഴക്കമുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.