പ്രസാദിന്റെ കുടുംബത്തിന് സഹായമെത്തിക്കുന്ന കാര്യം പരി​ഗണനയിലെന്ന് കലക്ടർ; സർക്കാരിന് റിപ്പോർട്ട് നൽകി

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്നു ആലപ്പുഴ കലക്ടർ അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ആലപ്പുഴ കലക്ടർ ജോൺ വി. സാമുവൽ തകഴിയിൽ പ്രസാദിൻ്റെ വീടിലെത്തിയത്. ഭാര്യ ഓമനയും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.

ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കുടുംബത്ത സന്ദർശിച്ച ശേഷം കലക്ടർ പറഞ്ഞു. പ്രസാദിന്റെ മരണം വിഷമുള്ളിൽ ചെന്നുള്ളതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കുടുംബം പ്രത്യേകിച്ച് തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലന്നും കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയെന്നും കലക്ടർ പറഞ്ഞു

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രസാദിന്റെ ആത്മഹത്യ കുറിപ്പിലെ വാദങ്ങൾ സർക്കാർ തള്ളുകയാണെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകാൻ ആണ് വിവിധ പാടശേഖരസമിതികളുടെയും കർഷക കൂട്ടായ്മകളുടെയും തീരുമാനം. നാളെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ കരിദിനം ആചരിക്കും. 

Tags:    
News Summary - The collector said that the matter of helping Prasad's family is under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.