നിങ്ങൾ പഠിപ്പിക്കുന്ന കുട്ടി പരിധിക്കുപുറത്താണ്

കൊച്ചി: ഒന്നാം ഓൺലൈൻ അധ്യയനവർഷത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നെറ്റ്​വർക്ക് ലഭ്യതയില്ലായ്​മയും സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ്. പഠനം സ്മാർട്ടായതോടെ സ്മാർട്ട് ഫോണും ടെലിവിഷനും അത്യന്താപേക്ഷിതമായി. എന്നാൽ, ഈ സൗകര്യങ്ങളില്ലാത്ത നിരവധി കുട്ടികൾ നമുക്കിടയിലുണ്ടായിരുന്നു.

ഇത്തവണ എറണാകുളം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 3000 കുട്ടികൾക്കാണ് പഠനസൗകര്യങ്ങളില്ലാത്തതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ഒന്നിനുള്ള അന്വേഷണത്തിനി​െടയായിരുന്നു ഇത്. തുടർന്ന് വിവിധ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ടി.വിയും സ്മാർട്ട്ഫോണും സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ വകുപ്പും അധ്യാപകരും ചേർന്ന് നടത്തി. ഇതിലൂടെ 'ഡിജിറ്റൽ ഡിവൈഡ്' പൂജ്യത്തിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽ മാത്രമല്ല, രണ്ടോ അതിലധികമോ കുട്ടികൾ പഠിക്കുന്ന വീടുകളിലും പഠനസാമഗ്രികളുടെ ലഭ്യതക്കുറവ്​ വില്ലനാവുന്നുണ്ട്. ജോലിക്കുപോവുന്ന അച്ഛനമ്മമാരുള്ള വീടുകളാണെങ്കിലും കുട്ടികളുടെ പഠനം പലപ്പോഴും പരിധിക്കുപുറത്താവും.പഠനോപകരണങ്ങളുടെ അപര്യാപ്തത മാത്രമല്ല വിഷയം, നെറ്റ്​വർക്ക് കണക്ടിവിറ്റിയും വലിയ തലവേദനയാണ്. മൊബൈൽ ഫോണോ ടാബ്​ലറ്റോ കമ്പ്യുട്ടറോ ഒന്നും ഉണ്ടായാൽ പോരാ, ഇതിലേക്ക്​ തടസ്സമില്ലാത്ത ഇൻറർനെറ്റ് സൗകര്യമില്ലെങ്കിൽ ഒരുകാര്യവുമില്ല. നഗരപ്രദേശങ്ങളിൽപോലും വിദ്യാർഥികൾ കണക്ടിവിറ്റി പ്രശ്​നം നേരിടുന്നുണ്ട്​. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണെങ്കിൽ വൈ-ഫൈ, ബ്രോഡ്ബാൻഡ് തുടങ്ങിയ സൗകര്യങ്ങളൊരുക്കും. എന്നാൽ, ലോക്ഡൗണിൽ നിത്യചെലവിനുള്ള വകപോലും കണ്ടെത്താനാവാതെ ദുരിതം അനുഭവിക്കുന്നവർക്ക് മാസാമാസം ​േഡറ്റ റീചാർജിനുള്ള തുക കണ്ടെത്തുന്നതുതന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗ്രാമീണമേഖലയിലാണ് കണക്ടിവിറ്റി പ്രശ്നങ്ങൾ കൂടുതലായുള്ളത്. പല ഗ്രാമങ്ങളിലും ചില മൊബൈൽ നെറ്റ്​വർക്കുകളിൽ റേ​െഞ്ചന്നത് കിട്ടാക്കനിയാണ്.

Tags:    
News Summary - The child you teach is out of bounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.