കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം എൻ. പ്രഭാകരന് കെ.പി. രാമനുണ്ണി കൈമാറുന്നു
തലശ്ശേരി: 2025 വർഷത്തെ കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം സാഹിത്യകാരൻ എൻ. പ്രഭാകരന് സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം കെ.പി. രാമനുണ്ണി സമ്മാനിച്ചു. എഴുത്തിന്റെ സത്യത്തിനോടുള്ള പ്രതിബദ്ധത മറ്റൊരു കാര്യത്തിന് വേണ്ടിയും ഒത്തുതീര്‍പ്പാക്കാന്‍ എൻ. പ്രഭാകരന് ഒരിക്കലും മുതിര്‍ന്നിട്ടില്ലെന്ന് കെ.പി. രാമനുണ്ണി പറഞ്ഞു. ശാരീരിക പ്രയാസത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന പ്രഭാകരന് ധർമടത്തെ വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്. മായാമനുഷ്യർ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്.
21ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളീയന്റെ മാനസിക ജീവിതത്തിന്റെ ചരിത്രമാണ് ‘മായാമനുഷ്യര്‍’ നോവലെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എന്‍. പ്രഭാകരന് പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, മുൻ പ്രസിഡന്റ് എൻ.കെ. രവി, ധർമടം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. അനിൽ, പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളജ് ഡയറക്ടർ പ്രഫ. കുഞ്ഞിരാമൻ, എ.വി. പവിത്രൻ, എൻ. പ്രഭാകരന്റെ ഭാര്യ കെ.പി. റീന തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.