Posted On
date_range Updated On
date_range കരിപ്പൂർ വികസനത്തിന് 152.25 ഏക്കർ കേരളം സൗജന്യമായി നൽകണമെന്ന് കേന്ദ്രം
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവള വികസനത്തിന് 152.25 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി, എ.എം ആരിഫ് എം.പിക്ക് മറുപടി നൽകി.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശിപാർശ പ്രകാരം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ആണ് ഹജ്ജ് എംബാർക്കേഷൻ പോയൻറുകൾ തീരുമാനിക്കുക.
വിമാന ദുരന്തത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിെൻറ സുരക്ഷ വർധിപ്പിക്കുന്നതിനായി റൺവേയുടെ നീളം കൂട്ടാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഇതിനായി 152.25 ഏക്കർ ഭൂമി സൗജന്യമായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.