കോട്ടക്കൽ കൃഷിഭവനിൽ അടർന്നുവീണ സീലിങ്
കോട്ടക്കൽ: നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ ഓഫിസിൽ എത്തുന്നവർക്കും ജീവനക്കാർക്കും ഹെൽമറ്റ് ധരിക്കണം! അല്ലെങ്കിൽ ഏതു നിമിഷവും അപകടത്തിൽപ്പെടാം. കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണതോടെ അപകടം ഒഴിവായത് തലനാരിഴക്കാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കൃഷിഭവനും ഇക്കോ ഷോപ്പും പ്രവർത്തിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ഭാഗം അടർന്നുവീഴുകയായിരുന്നു. ഉച്ചഭക്ഷണ സമയമായതിനാൽ ദുരന്തം ഒഴിവായി. ബസ് സ്റ്റാൻഡ് നവീകരണഭാഗമായി പഴയ ഓഫിസ് കെട്ടിടം നഗരസഭ പൊളിച്ചുമാറ്റിയിരുന്നു.
ഇതോടെ പഴയ ഓഡിറ്റോറിയത്തിലാണ് ഓഫിസ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങി. ഫയൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താൽ ചോരുന്നതും പതിവാണ്. ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാർ പറയുന്നു. റെയിൽവേ റിസർവേഷൻ കൗണ്ടർ, എം.പി ഓഫിസ് അടക്കമുള്ളതാണ് കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.