മാതാവും രണ്ടാനച്ഛനും 13കാരിയെ പീഡിപ്പിച്ച് കാഴ്ചെവച്ച കേസിൽ വിധി ഇന്ന്
കോഴിക്കോട്: 13 കാരിയെ രണ്ടാനച്ഛൻ മാതാവിെൻറ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചവെച്ചന്ന കേസിൽ കോഴിക്കോട് ഫാസ്റ്റ് ട്രാക് സെഷൻസ് ജഡ്ജി ശ്യാം ലാൽ വ്യാഴാഴ്ച വിധി പറയും. 14 കൊല്ലത്തിനു ശേഷമാണ് വിധി. ആറു മാസത്തിനകം കേസിൽ തീർപ്പുണ്ടാക്കണമെന്ന ഹൈകോടതി നിർദേശത്തിെൻറ പാശ്ചാത്തലത്തിലാണ് വിധി വരുന്നത്.
മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007 - 08 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലും പലർക്കായി പണത്തിനു വേണ്ടി കാഴ്ചെവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
മാതാവ് ഒന്നും രണ്ടാനച്ഛൻ രണ്ടും പ്രതിയായ കേസിൽ താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ്, കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38), കാവന്നൂർ കുയിൽതൊടി നൗഷാദ് (41), കൊടിയത്തൂർ വാലുമ്മൽപഴം പറമ്പിൽ അബ്ദുൽ ജലീൽ (49) എന്നിവരാണ് മറ്റ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.