Posted On
date_range Updated On
date_range അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
പത്തനാപുരം: കോന്നി റൂട്ടിൽ കലഞ്ഞൂർ ഇടത്തറയിൽ ശബരിമല ദർശനം കഴിഞ്ഞു വന്ന അഞ്ച് അയ്യപ്പന്മാർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചു മറിഞ്ഞു തീപിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രാജീവ്, മനോജ്,പ്രവീൺ കുമാർ, ജയകൃഷ്ണൻ, സുജിലാൽ, സെൻകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (മെക്കാനിക് ) സുനിൽ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ ) അജീഷ്, ഹോം ഗാർഡ് രഞ്ജിത് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. കോന്നി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.