Posted On
date_range Updated On
date_range അരമണിക്കൂർ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു
മാനന്തവാടി: സഹോദരങ്ങൾ അരമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു. നിരവിൽപ്പുഴ കുഞ്ഞോം ഈന്തൻ ഇബ്രാഹിം മുസ്‌ലിയാർ (62), മൂത്ത സഹോദരൻ ആലി (75) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിനും ഒമ്പതരക്കുമിടയിലാണ് സംഭവം.
അർബുദരോഗിയായ ഇബ്രാഹിമാണ് ആദ്യം മരിച്ചത്. വാർധക്യസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇബ്രാഹിമിന്‍റെ മരണത്തിനു പിന്നാലെ ആലിയും മരിച്ചു. ഇബ്രാഹിം മുസ്‍ലിയാരുടെ ഭാര്യ: ആസിയ. മക്കൾ: റസിയ, റബീഹ്, റാഫി, റംസീന. മരുമക്കൾ: ഇഖ്ബാൽ, റഷീദ്, ജാസ്മിന, ഫർശാന. ഈന്തൻ ആലിയുടെ ഭാര്യ: ബിയ്യാത്തു. മക്കൾ: മഹ്മൂദ്, ഇബ്രാഹീം, ഗഫൂർ, മുനീർ, സംസീർ, നദീർ, ലത്തീഫ്, അസ്യ, ശമീറ, റസീന. മരുമക്കൾ: റഷീദ്, റസിയ, സീനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.