Posted On
date_range Updated On
date_range മേപ്പയൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി; വിവാഹ നിശ്ചയത്തിന് പിന്നാലെ മരണം
കോഴിക്കോട്: മേപ്പയൂരിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കൊയിലാണ്ടി മുത്താമ്പി പുഴയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കാണാതാവുന്നത്. ബന്ധുക്കൾ മേപ്പയൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. യുവതി പുഴയിൽ ചാടിയെന്ന് സൂചനയെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
അടുത്തിടെയാണ് സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കുറച്ചുദിവസങ്ങളിലായി യുവതി മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.