കൊല്ലപ്പെട്ട മലയാളി സൈനികന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാസർകോട്: സൈനിക ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. എത്രയും പെട്ടന്ന് സൈനികന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് തൃക്കരിപ്പൂർ എം.എൽ.എ.എം അറിയിച്ചു. അശ്വിന്‍റെ മരണ വിവരം ഇന്നലെ വൈകുന്നേരമാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

ഇലക്‌ട്രോണിക് ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായിരുന്നു ഇദ്ദേഹം.മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. ഓണത്തിന് നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുൻപാണ് തിരികെ പോയത്.

നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നെന്നും അശ്വിന്റെ വേർപാടിനെ ഉൾകൊള്ളാൻ സാധിച്ചിട്ടില്ലെന്നും ചെറുവത്തൂർ കിഴക്കേമുറി നിവാസികളും സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. അസമിലെ ഡിഞ്ചാൻ സൈനിക ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ വിമാന മാർഗം കേരളത്തിലേക്ക് എത്തിക്കും.

Tags:    
News Summary - The body of the Malayali soldier will be brought home tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.