പമ്പയാറ്റിലേക്ക് ചാടിയ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല: പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ അജ്ഞാതന്റെ മൃതദേഹം അഗ്നിശമന സേന മുങ്ങിയെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പാലത്തിന്റെ മധ്യഭാഗത്ത് നിന്നും ഒരാൾ നദിയിലേക്ക് ചാടുന്നത് കണ്ട വാഹന യാത്രികൻ അഗ്നി ശമന സേനയെ വിവരമറിയിച്ചു.

തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി ശമന സേന ഉദ്യോഗസ്ഥർ ചേർന്ന് എട്ടു മണിയോടെ പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുളിക്കീഴ് പൊലീസെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാൾക്ക് ഏകദേശം 65 വയസ് പ്രായം തോന്നിക്കും. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുളിക്കീഴ് സ്റ്റേഷനിലോ 0469 2 610149 എന്ന നമ്പരിലോ അറിയിക്കണമെന്ന് എസ്. ഐ പറഞ്ഞു.

Tags:    
News Summary - The body of an unidentified man who jumped into Pampa river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.