Posted On
date_range Updated On
date_range തിരുവനന്തപുരം കുളച്ചലിൽ കടലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കുളച്ചലിൽ കടലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആഴിമലയിൽ കഴിഞ്ഞ ദിവസം കാണാതായ കിരണിന്‍റെ മൃതദേഹമാണോ എന്ന് സംശയം.
വിഴിഞ്ഞം പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം കിരണിന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ ആഴിമലയിൽ നിന്ന് കാണാതായത്. സംഭവം നടന്ന ദിവസം മുതൽ തീരദേശ പൊലീസ് കടലിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.