കൊല്ലം: അഴീക്കലിൽ ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. സുഭാഷിന്‍റെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടിന്‍റെ സ്രാങ്ക് ആണ് സുഭാഷ്.
ഇന്ന് പുലർച്ചെ അഴീക്കൽ പൊഴിമുഖത്ത് കൂടി കടലിലേക്ക് പോയ ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് തിരയിൽപെട്ട് മറിഞ്ഞത്. സുഭാഷിന്‍റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.