അങ്കമാലി ടൗണിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ റോഡിൽ വീണപ്പോൾ
അങ്കമാലി: ടൗണിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് തട്ടി മറിഞ്ഞ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ദേശീയപാതയും, എം.സി റോഡും സംഗമിക്കുന്ന അങ്കമാലി സിഗ്നൽ ജങ്ഷനിലാണ് സംഭവം.
പഴയ മാർക്കറ്റ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികൻ ആലുവ റോഡിലേക്ക് പോകാൻ വലത്തോട്ട് തിരിഞ്ഞ് സിഗ്നൽ ലക്ഷ്യമാക്കി പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വന്ന സൂപ്പർഫാസ്റ്റ് എം.സി റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബസ് തട്ടി ബൈക്കിനൊപ്പം യാത്രികൻ ബസിനടിയിൽപ്പെടാതെ ഇടതു വശത്തേക്ക് വീണതിനാൽ ആളപായം ഒഴിവായി. നിസ്സാര പരിക്കേറ്റ ആലുവ പാറക്കൽ വീട്ടിൽ റിഷിൻ പീറ്ററെ എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.