Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞിരുന്ന മോഷണ കേസിലെ പ്രതി പിടിയിൽ
മരട്: മോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന പ്രതിയെ പനങ്ങാട് പൊലീസ് പിടികൂടി. 19 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കുമ്പളം, തെക്കേ ചിറ്റയിൽ വീട്ടിൽ രാജുക്കുട്ടൻ എന്ന് വിളിക്കുന്ന ഷാജിയെ ആണ് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലം ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്ത്. പനങ്ങാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ഹരികുമാർ.ജി. സീനിയർ സിവിൽ പൊലീസ് ഓഫീസറായ സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്.കെപി, സതീഷ്.ഡി, സുജിത്.റ്റി.ഡി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.