Posted On
date_range Updated On
date_range മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു
മഞ്ചേരി: നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗൺസിലറായിരുന്ന അബ്ദുൽ ജലീൽ വധ കേസിലെ ഒന്നാം പ്രതി നെല്ലികുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് (29) വെട്ടേറ്റത്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ നെല്ലിക്കുത്ത് സ്കൂളിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. 2022 മാർച്ച് 28ന് പയ്യനാട് താമരശ്ശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമുണ്ടാവുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ജലീൽ കൊല്ലപ്പെടുകയുമായിരുന്നു.
കരിങ്കല്ല് ഉപയോഗിച്ച് പ്രതികൾ കൗൺസിലറെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്ന് പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.