കൊച്ചി: സുപ്രഭാതം ദിനപത്രത്തിന്റെ ഒരുവർഷം നീളുന്ന പത്താം വാർഷികാഘോഷങ്ങൾ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാർഥനക്ക് നേതൃത്വം നല്‍കി. പത്താം വാര്‍ഷികപദ്ധതി ലോഞ്ചിങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ ആപ് ലോഞ്ചിങ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.പിമാരായ കെ.സി. വേണുഗോപാല്‍, കെ. സുധാകരൻ, ഹൈബി ഈഡന്‍, ബിനോയ് വിശ്വം, ബെന്നി ബഹനാന്‍, എ.എം. ആരിഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.ജെ. വിനോദ് എം.എല്‍.എ, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹിമാന്‍ മുസ് ലിയാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, കൊയ്യോട് ഉമര്‍ മുസ്‍ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ബിഷപ് ഡോ. അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ടി.പി. ചെറൂപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.